ഈ വര്‍ഷം പൊതുവേ മെച്ചപ്പെട്ടതാണ്. വര്‍ഷാരംഭത്തില്‍ വ്യവസായം സംബന്ധിച്ച് അനുകൂലം. ഫെബ്രുവരിയില്‍ കുടുംബസ സൗഖ്യം കുറയുന്നതോടൊപ്പം മാര്‍ച്ചില്‍ സാമ്പത്തിക പ്രശ്‌നങ്ങളും ഫലം. ഏപ്രില്‍ മാസത്തില്‍ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളും ഫലം.
എന്നാല്‍ മേയ് മാസത്തില്‍ വിദ്യാഭ്യാസ പരമായ ഉയര്‍ച്ചയും ജ-ൂണില്‍ നവ ഗൃ ഹലഭ്യതയും ഫലം. പക്ഷെ, ജ-ൂലൈയില്‍ കുടുംബസുഖം കുറയുന്നതാണ്. ആഗസ്റ്റില്‍ വിദൂരയാത്രയാല്‍ ഫലം. സെപ്‌തംബറില്‍ സന്താനസൗഖ്യവും ഒക്‌ടോബറില്‍ സര്‍വവിധ ഐശ്വര്യവും കുടുംബത്തിലുണ്ടാകും.
നവംബറില്‍ വാഹനാദികളില്‍ നിന്ന് നല്ല വരുമാനം ലഭിക്കും. ഡിസംബറില്‍ ശത്രുശല്യം വരാനിടയുള്ളതുകൊണ്ട് സൂക്ഷിക്കുക.
പൊതുസ്വഭാവങ്ങള്‍ :
മേടക്കൂറിലാണ് ജനനം. അശ്വതി നക്ഷത്രത്തിന്റെ ആദ്യത്തെ കാല്‍ഭാഗത്തിന് ഗണ്ഡാന്ത ദോഷമുണ്ട്. ഇതില്‍ പ്രാരംഭം മൂന്നേമുക്കാല്‍ നാഴികയാണ് ദോഷം കൂടുതലുള്ളത്. ഈ സമയത്ത് ജനിക്കുന്നവര്‍ മുന്‍കോപികളായിരിക്കും. ഗണ്ഡാന്ത ദോഷമുള്ളവര്‍ മാതാപിതാക്കളില്‍ നിന്ന് അധികവും അകന്നു കഴിയും.
ദശാകാലങ്ങള്‍ - ഈ നക്ഷത്രക്കാര്‍ ആദ്യം കേതുര്‍ ദശയിലും പിന്നീട് ശുക്രന്‍ 20 വര്‍ഷം, ആദിത്യന്‍ 6 വര്‍ഷം, ചന്ദ്രന്‍ 10 വര്‍ഷം, ചൊവ്വാ 7 വര്‍ഷം, രാഹു 18 വര്‍ഷം, വ്യാഴം 16 വര്‍ഷം, ശനി 19 വര്‍ഷം
രത്നങ്ങള്‍ : ഇന്ദ്രനീലം, ചെമ്പവിഴം മൃഗം - കുതിര പക്ഷി - പുള്ള് വൃക്ഷം - കാഞ്ഞിരം ഉപാസനാ മൂര്‍ത്തി - അശ്വനീ ദേവകള്‍ അനിഷ്ട നക്ഷത്രങ്ങള്‍ - കാര്‍ത്തിക, പുണര്‍തം, ചിത്തിര, മകയിരം, അനിഴം, തൃക്കേട്ട
അശ്വതി നക്ഷത്രക്കാര്‍ ആരോഗ്യവാന്മാരായി സുന്ദരന്മാരും അരോഗദൃഢഗാത്രരുമായി കാണപ്പെടുന്നെങ്കിലും അര്‍ശ്ശസ്, രക്തവാതം, മൂത്രാശയരോഗങ്ങള്‍, ഹൃദ്രോഗം മുതലായവ ഇവരെ അലട്ടിക്കൊണ്ടിരിക്കും വിശാലമായ നെറ്റിത്തടവും വിടര്‍ന്ന കണ്ണുകളും ഇവരുടെ പ്രത്യേകതകളാണ്. തെളിഞ്ഞ ബുദ്ധിയും നല്ല ഓര്‍മ്മയും ഉണ്ടായിരിക്കും.അശ്വതി നക്ഷത്രക്കാര്‍ പൊതുവെ ലുബ്ദന്മാരായാണ് കണ്ടുവരുന്നത്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിച്ച് മനസ്സുഖം നഷ്ടപ്പെടുത്തുന്നവരാണ് ഇവര്‍.
സമ്മര്‍ദ്ദങ്ങള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ ഒരിക്കലും ഇവര്‍ അടിമകളാവുകയില്ല. എടുത്തതീരുമാനം നടപ്പാക്കുന്ന കാര്യത്തില്‍ ഇവര്‍ അതീവ തത്‌പരരായിരിക്കും മാതാപിതാക്കളില്‍ നിന്ന് ഇവര്‍ക്ക് ഗണ്യമായ സഹായം കിട്ടിക്കൊള്ളണമെന്നില്ല.ഈ നക്ഷത്രക്കാര്‍ക്ക് 30 വയസ്സിന് മുകളിലുള്ള ജീവിതമാണ് ശോഭനമായിക്കാണുന്നത്. സ്ത്രീകളില്‍ ഈ നക്ഷത്രക്കാര്‍ അതീവ തത്‌പരരാണ്.
സ്ത്രീകള്‍ അതീവ സുന്ദരികളും ഭാഗ്യവതികളുമായിരിക്കും. ലളിത ഹൃദയരായ ഇവര്‍ ഭര്‍ത്തൃ ഭക്തിയുള്ളവരുമായിരിക്കും.
കുതിരയുടെ മുഖമുള്ള ഈ നക്ഷത്രം പുണ്യകര്‍മ്മങ്ങള്‍ക്കും ജ്ഞാനകലാവിദ്യകള്‍ക്കും പറ്റിയ നക്ഷത്രമാണ്.
|