കേരളത്തിന് 35 ലക്ഷം നൽകി വിക്രം

അപർണ| Last Modified തിങ്കള്‍, 20 ഓഗസ്റ്റ് 2018 (08:20 IST)
കേരളത്തിലെ പ്രളയബാധിതർക്ക് സഹായഹസ്തവുമായി തെന്നിന്ത്യൻ സൂപ്പർതാരം വിക്രം. ദുരിതബാധിതർക്കായി 35 ലക്ഷം രൂപ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും.

നേരത്തെ നടന്മാരായ സൂര്യ, കാർത്തി, കമൽ ഹാസൻ, വിജയ് സേതുപതി എന്നിവർ 25 ലക്ഷം വീതം നൽകിയിരുന്നു. രജനികാന്ത്, ധനുഷ്, ശിവകാർത്തികേയൻ, നയൻ‌താര എന്നിവർ 10 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു.

അതേസമയം, ദുരന്തമുഖത്ത് നിന്നും കരകയറാൻ ശ്രമിക്കുകയാണ് കേരളം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :