പൊട്ടിച്ചിരിപ്പിക്കാൻ മമ്മൂട്ടി, നാദിർഷായുടെ നായകൻ മമ്മൂട്ടി തന്നെ; ഡിസ്കോ ഡാൻസർ ഉടൻ!

അപർണ| Last Updated: ബുധന്‍, 2 ജനുവരി 2019 (12:05 IST)
നാദിർഷാ എന്ന സംവിധായകനെ ആദ്യ സിനിമയിലൂടെ തന്നെ മലയാളികൾ നെഞ്ചോട് ചേർത്തിരുന്നു. പ്രേക്ഷകരുടെ പൾസ് അനുസരിച്ച് ചെയ്യാൻ കഴിയുന്ന സംവിധായകനാണ് നാദിർഷാ. ഹാസ്യത്തിന് പ്രാധാന്യം നൽകി നാദിർഷാ ഒരുക്കുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ.

‘ഐ ആം എ ഡിസ്കോ ഡാൻസർ‘ എന്നാണ് ചിത്രത്തിന്റെ പേര്. നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന ആഷിഖ് ഉസ്മാൻ ആയിരിക്കും. ചിത്രത്തെ കുറിച്ച് നേരത്തേ നാദിർഷാ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘മമ്മൂക്കയോട് കഥ പറഞ്ഞിട്ടുണ്ട്. പക്ഷെ മറ്റ് പല ചിത്രങ്ങളുമായി തിരക്കിലാണ്. സമയവും സാഹചര്യവും ഒത്തുവരും’. ഈ വാക്കുകൾ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്.

ചിത്രത്തിന്റെ രചന രാജേഷ് പരവൂർ, രാജേഷ് പാനവളളി എന്നിവർ ചേർന്ന് നിർവഹിക്കുന്നു. മേരാ നാം ഷാജി, ദിലീപ് നായകനാകുന്ന കേശു ഈ വീടിന്റെ നാഥൻ എന്നീ സിനിമകൾക്ക് ശേഷമായിരിക്കും നാദിർഷ ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ഒരു എന്റർടൈനർ ആയിരിക്കും ഈ ചിത്രം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :