ന്യൂഡൽഹി|
jibin|
Last Updated:
ശനി, 21 ഏപ്രില്‍ 2018 (12:15 IST)
ജമ്മു കശ്‌മീരിലെ കത്തുവയില്‍ ക്ഷേത്രത്തിൽ പെൺകുട്ടി ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കണ്ടെത്തിയ തെളിവുകൾ പ്രതികളുടേത് തന്നെയെന്ന് തെളിഞ്ഞു. ഡൽഹി ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
രക്തസാമ്പിള്‍, തലമുടി എന്നിവയടക്കം പതിനാല് തെളിവുകളാണ് പൊലീസ്
പരിശോധിച്ചത്.
സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ തലമുടി, രക്തസാമ്പിളുകൾ എന്നിവ ഫോറൻസിക് പരിശോധന നടത്തിയപ്പോൾ പ്രതികളുടേതാണെന്ന് വ്യക്തമായത്.
പെൺകുട്ടിയുടെ ഫ്രോക്കില്‍ നിന്ന് കണ്ടെത്തിയ രക്ത സാമ്പിളും പ്രതികളിൽ ഒരാളുടേതാണെന്ന് പരിശോധയിൽ തെളിഞ്ഞു.
പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ, സൽവാർ, രക്തക്കറ പുരണ്ട മണ്ണ്, എന്നിവയും പരിശോധിച്ചു. ഫ്രോക്ക് സോപ്പ് ഉപയോഗിച്ച് പ്രതികള്‍ കഴുകിയതായി കണ്ടെത്തി. എന്നാൽ ആ വസ്‌ത്രത്തില്‍ നിന്നും ഒരു തുള്ളി രക്തക്കറ ലഭിച്ചതാണ് കേസിൽ നിർണായക തെളിവായത്.