സജിത്ത്|
Last Updated:
ഞായര്‍, 19 മാര്‍ച്ച് 2017 (11:35 IST)
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ ഏറ്റവും പുതിയ മോഡൽ
റെഡ്മീ 4എ വിപണിയിലേക്കെത്തുന്നു. ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റായ ആമസോൺ വഴി തിങ്കളാഴ്ച മുതലായിരിക്കും ഫോണിന്റെ വില്പന ആരംഭിക്കുക.
എകദേശം 6000 രൂപയോളമായിരിക്കും ഫോണിന്റെ വിലയെന്നാണ് സൂചന.
സ്നാപ്ഡ്രാഗൺ പ്രോസസറാണ് ഈ ഫോണിന് കരുത്തേകുന്നത്. 2 ജിബി റാം, 16 ജിബി മെമ്മറി, 4ജി വോൾട്ട്, 13 മെഗാപിക്സല്‍ പിൻക്യാമറ, 5 മെഗാപിക്സല്‍ സെല്‍ഫിക്യാമറ, 3,120 എം എ എച്ച് ബാറ്ററി, ഫിംഗർപ്രിൻറ് സ്കാനർ എന്നീ സവിശേഷതകളെല്ലാം ആൻഡ്രോയിഡ് മാഷ്മല്ലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ട്.