നിങ്ങള്‍ക്ക് കരുത്തും ആഡംബരവും ഒരുമിച്ചു വേണോ ?; ഞെട്ടിക്കാന്‍ ബിഎംഡബ്ല്യു എക്‍സ്3

നിങ്ങള്‍ക്ക് കരുത്തും ആഡംബരവും ഒരുമിച്ചു വേണോ ?; ഞെട്ടിക്കാന്‍ ബിഎംഡബ്ല്യു എക്‍സ്3

 BMW x3 , BMW , car , India , ബിഎംഡബ്ല്യു , ബിഎംഡബ്ല്യു എക്‍സ്3 , ഡീസല്‍
ഗുഡ്‌ഗാവ്| jibin| Last Modified ശനി, 21 ഏപ്രില്‍ 2018 (09:56 IST)
ഇന്ത്യന്‍ നിരത്തുകളില്‍ താരമാകാന്‍ പുതിയ മോഡലുകളുമായി ബിഎംഡബ്ല്യു. വാഹന പ്രേമികളുടെ മനം നിറയ്‌ക്കുന്ന ആഡംബരവും കരുത്തും സമന്വയിപ്പിച്ച ബിഎംഡബ്ല്യു എക്‍സ് 3യുടെ മൂന്നാം തലമുറയാണ് കടല്‍ കടന്നെത്തുന്നത്.



എക്സ്പെഡിഷൻ, ലക്ഷ്വറിലൈൻ എന്നീ ഡീസൽ വേരിയന്‍റുകളാണ് ബിഎംഡബ്ല്യു ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. പരിഷ്‌കരിച്ച ഡിസൈന്‍, വിശാലമായ കാബിന്‍ എന്നിവയ്‌ക്കൊപ്പം ബിഎംഡബ്ല്യു എക്‍സ്-ഡ്രൈവ് എന്ന ഇന്റലിജന്റ് ഓള്‍ വീല്‍ ഡ്രൈവ് സിസ്‌റ്റവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ഡീസല്‍ വേരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ഈ വര്‍ഷം അവസാനത്തോടെ പെട്രോള്‍ മോഡല്‍ പുറത്തു വരുമെന്ന് കമ്പനി വ്യക്തമാക്കി. 49.99 ലക്ഷം രൂപയാണ് എക്‍സ്‌പൊഡിഷന്‍ മോഡലിന്റെ ഡല്‍ഹി എക്‍സ് ഷോറൂം വില. ലക്ഷ്വറി ലൈനിന് 56.70 ലക്ഷമാണ് വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :