ന്യൂയോർക്ക്|
jibin|
Last Modified ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (10:21 IST)
ജർമൻ താരം കോൾഷെർബറിനെ പരാജയപ്പെടുത്തി സ്വിസ് താരം
റോജർ ഫെഡറർ യുഎസ് ഓപ്പണ്‍ ക്വാർട്ടറിൽ കടന്നു. സ്കോർ: 6-4, 6-2, 7-5.
മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ജർമൻ താരത്തിന് ഫെഡറർക്ക് വെല്ലുവിളിയാകാന്‍ സാധിച്ചില്ല. ശക്തമായ പോരാട്ടം കാഴ്‌ചവയ്‌ക്കാന്‍ പോലും കോൾഷെർബറിന് സാധിച്ചില്ല.
നേരത്തേ, യുക്രൈൻ താരം അലക്സാണ്ടർ ഡോൾഗോപൊലുവിനെ പരാജയപ്പെടുത്തി
റാഫേൽ നഡാൽ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നദാലിന്റെ വിജയം. സ്കോർ: 6-2, 6-4, 6-1.
ക്വാർട്ടർ കടമ്പ കടന്നാൽ സെമിയിൽ നഡാലും ഫെഡററും ഏറ്റുമുട്ടും. ഈ മത്സരത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.