എന്താണ് കാന്ത ചികിത്സ ? ആരോഗ്യത്തിന് ഗുണകരമായ ഒന്നാണോ അത് ?

ആരോഗ്യത്തിന് കാന്ത ചികിത്സ

magnetic treatment, health, health tips, ആരോഗ്യം,  കാന്ത ചികിത്സ, ആരോഗ്യ വാര്‍ത്ത
സജിത്ത്| Last Modified വ്യാഴം, 27 ജൂലൈ 2017 (13:00 IST)
കാന്ത ചികിത്സയെ കുറിച്ച് കേട്ടിട്ടുണ്ടോ. അതിശയിക്കേണ്ട. കാന്തം ഉപയോഗിച്ച് പല അസുഖങ്ങളും ഭേദമാക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. സ്വിട്സര്‍ലന്‍ഡിലെ ഭിഷഗ്വരനായിരുന്ന പരസെത്സസാണ് കാന്ത ചികിത്സയുടെ ഉപജ്ഞാതാവ്. പതിനാറാം നൂറ്റാണ്ടിലാണ് കാന്ത ചികിത്സയുടെ ആവിര്‍ഭാവം. മനുഷ്യ ശരീരത്തിലെ സര്‍വ്വ കോശങ്ങളും കാന്തിക സ്വഭാവമുള്ളതാണെന്നാണ് കാന്ത ചികിത്സകര്‍ പറയുന്നത്.

എല്ലാ കോശങ്ങള്‍ക്കും വിഭിന്നവും പ്രത്യേകതരത്തിലുള്ളതുമായ കാന്തിക കമ്പനമുണ്ട്. ഒരു വ്യക്തിയുടെ ആരോഗ്യം തകരാറിലാകുമ്പോള്‍ ഈ കാന്തിക കമ്പനത്തിന്‍റെ താളം തെറ്റുന്നു. തുടര്‍ന്ന് ശരീരത്തിന്റെ പൊതുവായ കമ്പനവും തകരാറിലാകുന്നു. ഇവിടെയാണ് കാന്തിക ചികിത്സ തുണയാകുന്നത്.കോശങ്ങളുടെ കമ്പനം പൂര്‍വസ്ഥിതിയിലാക്കി ആരോഗ്യം വീണ്ടെടുക്കാന്‍ ഈ ചികിത്സ തുണയാകുന്നു.

തലവേദന, അള്‍സര്‍, വാത രോഗങ്ങള്‍, പക്ഷാഘാതം, മാനസിക സമ്മര്‍ദ്ദം എന്നിവ ചികിത്സിച്ച് മാറ്റാന്‍ കാന്തിക ചികിത്സയിലുടെ കഴിയും. ഒരു കാന്തത്തിന്റെ ഉത്തരധ്രുവത്തിനും ദക്ഷിണ ധ്രുവത്തിനും വ്യത്യസ്ത സ്വഭാവങ്ങളാണുള്ളത്. ദക്ഷിണ ധ്രുവത്തിന് തണുപ്പ് പ്രദാനം ചെയ്യാനുള്ള കഴിവുണ്ട്. വാതം, സ്പോണ്ടിലൈറ്റിസ്, ശരീര വീക്കം എന്നിവ സുഖപ്പെടുത്താനും അര്‍ബുദ കോശങ്ങളെ നശിപ്പിക്കാനും ഇതിലൂടെ കഴിയും.

ചുഴലി ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്കും കാന്തത്തിന്‍റെ ദക്ഷിണ ധ്രുവം ഗുണം ചെയ്യും. കാന്തത്തിന്‍റെ ഉത്തരധ്രുവം ആമാശയ രോഗങ്ങള്‍, ഹെര്‍ണിയ, പക്ഷാഘാതം എനിവ ഭേദമാക്കാന്‍ ഉപയോഗിക്കുന്നു. കാന്തിക ജലം കുടിക്കുന്നത് ഈ ചികിത്സയില്‍ പ്രധാനമാണ്. പതിവായി ഈ വെള്ളം കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. കാന്തിക ജലം പതിവായി കുടിക്കുന്നവരില്‍ വൃക്കകളില്‍ കല്ലുകള്‍ ഉണ്ടാകുന്ന രോഗമുണ്ടാകാന്‍ സാധ്യത കുറവാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :