ലേഡീസ് കോച്ചുകള്‍ ഒഴിവാക്കുന്നു; പുതിയ തീരുമാനവുമായി റെയില്‍‌വെ!

ലേഡീസ് കോച്ചുകള്‍ ഒഴിവാക്കുന്നു; പുതിയ തീരുമാനവുമായി റെയില്‍‌വെ!

 Railway station , Train , ladies coach , women , ലേഡീസ് കോച്ച് , ട്രെയിന്‍ , റെയില്‍‌വെ
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 15 നവം‌ബര്‍ 2018 (14:27 IST)
കോച്ച് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ട്രെയിനില്‍ സ്‌ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകള്‍ റെയില്‍വേ നിര്‍ത്തലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

തിരുവനന്തപുരം - ചെന്നൈ മെയില്‍, കൊച്ചുവേളി- ബംഗുളൂരു എന്നീ ട്രെയിനുകളിലാണ് ആദ്യഘട്ടത്തില്‍ ഇത്തരമൊരു ക്രമീകരണം നടത്തുന്നത്. പ്രത്യേക കോച്ചുകള്‍ ഒഴിവാക്കുന്നതിനു പകരമായി ജനറല്‍ കോച്ചുകളിലെ നിശ്ചിത സീറ്റുകള്‍ സ്‌ത്രീകള്‍ക്കായി മാറ്റിവെക്കാനാണ് തീരുമാനം.

അതേസമയം, പുതിയ പരിഷ്‌കാരം ആശയക്കുഴപ്പത്തിനും അസൌകര്യത്തിനും കാരണമാകുമെന്ന വിമര്‍ശനം ശക്തമായി. സ്‌ത്രീകള്‍ക്ക് ജനറല്‍ കോച്ചുകളില്‍ സീറ്റ് അനുവദിക്കുമ്പോള്‍ തര്‍ക്കത്തിനു കാരണമാകുമെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :