ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ഡൽഹിയിൽ കഴിയുന്ന പാക് യുവതി രാജ്യം വിടണം

Last Modified വെള്ളി, 1 മാര്‍ച്ച് 2019 (09:27 IST)
ഇന്ത്യക്കാരനെ വിവാഹം കഴിച്ചു ഡൽഹിയിൽ കഴിയുന്ന പാക്ക് വനിത (37) രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യം വിടണമെന്ന് ഹൈക്കോടതി. സുരക്ഷാ ഏജൻസികൾ നൽകിയ റിപ്പോർട്ട് കണക്കിലെടുത്താണു നടപടി. പുൽ‌വാമ, ബാലക്കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. പാക്കിസ്ഥാനിലേക്കു മടങ്ങാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ നോട്ടിസിനെതിരെ യുവതി നൽകിയ ഹർജി തള്ളിയാണു കോടതി നിർദേശം. 2005ലാണ് ഇവർ ഇന്ത്യയിലെത്തിയത്. രണ്ടു മക്കളുമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :