ന്യൂഡൽഹി|
സജിത്ത്|
Last Modified വ്യാഴം, 28 സെപ്റ്റംബര്‍ 2017 (10:09 IST)
യെമനിൽ ഭീകരരുടെ പിടിയിൽ നിന്നു മോചിതനായ
ഫാ. ടോം ഉഴുന്നാലിൽ ഇന്ത്യയിലെത്തി. റോമിൽനിന്നുള്ള എയർ ഇന്ത്യയുടെ വിമാനത്തിലാണ് ഫാ. ടോം ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയത്. ഇന്ന് 11.30ന് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദർശിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
നാളെ ബെംഗളൂരുവിലേക്കു തിരിക്കുന്ന ഫാ. ടോം ഞായറാഴ്ച രാവിലെയായിരിക്കും കേരളത്തിലെത്തുക. ചൊവ്വാഴ്ച തിരുവനന്തപുരത്തു വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. "ഞാൻ വളരെ സന്തോഷവാനാണ്, ഈ ദിവസം സാധ്യമാക്കിതന്നതിന് ദൈവത്തിന് നന്ദി പറയുന്നു. എല്ലാവരും അവർക്ക് കഴിയുന്നവിധത്തിൽ എന്റെ മോചനത്തിനായി ശ്രമിച്ചു. എല്ലാവരോടും നന്ദിപറയുന്നു'-ഫാ. ടോം ഉഴുന്നാലിൽ പറഞ്ഞു.