അഹമ്മദാബാദ്|
jibin|
Last Modified തിങ്കള്‍, 25 ജൂണ്‍ 2018 (17:08 IST)
ആറാമതും പെൺകുഞ്ഞുണ്ടായതിന്റെ ദേഷ്യത്തില്‍ നവജാത ശിശുവിനെ അച്ഛൻ കുത്തിക്കൊന്നു. ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലാണ് സംഭവം. സംഭവവുമായി വിനോദ് റാത്തോഡ്(32) എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
നാലു ദിവസം മാത്രം പ്രായമുള്ള കുട്ടിയെയാണ് ആശുപത്രിയില്‍ വെച്ച് വിനോദ് കുത്തിക്കൊന്നത്. ഭാര്യാ പിതാവിന്റെ പരാതിയുടെ അടിസ്ഥനത്തിലാണ് പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
പ്രസവ സമത്തു വീട്ടിലായിരുന്ന വിനോദ് ഞായറാഴ്‌ച ആശുപത്രിയില്‍ എത്തിയപ്പോഴാണ് ആറാമതും പെണ്‍കുട്ടിയാണെന്നറിഞ്ഞത്.
ഭാര്യ വിമലയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന മകളെ കൈയില്‍ കരുതിയിരുന്ന കുത്തി
ഉപയോഗിച്ച് കുത്തുകയായിരുന്നു.
കുഞ്ഞ് കരഞ്ഞതോടെ വിവരമറിഞ്ഞ
വിമല നിലവിളിച്ചു. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച വിനോദിനെ ഭാര്യയുടെ ബന്ധുക്കൾ ചേർന്ന് പിടികൂടി. ഉടന്‍ തന്നെ ചികിത്സ നല്‍കിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.