ഇന്ന് അഞ്ചാം ഘട്ട വോട്ടെടുപ്പ്; രാഹുലും സോണിയയും സ്മൃതിയും പോരിന്, അമേഠിയും റായ്ബറേലിയും പോളിങ് ബൂത്തിലേക്ക്

Last Modified തിങ്കള്‍, 6 മെയ് 2019 (09:42 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,സോണിയാ ഗാന്ധി, കേന്ദ്ര മന്ത്രി രാജ്‌നാഥ്‌സിങ് എന്നിങ്ങനെ പ്രമുഖരാണ് അഞ്ചാം ഘട്ടത്തില്‍ മാറ്റുരയ്ക്കുന്ന പ്രമുഖര്‍.

അഞ്ചാ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നതില്‍ കൂടുതല്‍ മണ്ഡലങ്ങള്‍ ഉത്തര്‍പ്രദേശിലാണ്.14 എണ്ണം. ആകെ 674 സ്ഥാനാര്‍ഥികളാണ് മത്സരത്തിനിറങ്ങുന്നത്. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് കേന്ദ്രന്ത്രി രാജ്യവര്‍ധന്‍ റാത്തോഡും മത്സരിക്കുന്നുണ്ട്. 12 മണ്ഡലങ്ങള്‍ കൂടി പോളിങ് ബൂത്തില്‍ എത്തുന്നതോടെ രാജസ്ഥാനിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും.

പശ്ചിമബംഗാളിലെ 8ഉം മധ്യപ്രദേശിലെ 7ഉം, മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. അടുത്ത രണ്ട് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലാണ് ദേശീയ നേതാക്കളുടെ ഇന്നത്തെ പ്രചാരണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :