Last Updated:
വെള്ളി, 1 ഫെബ്രുവരി 2019 (12:22 IST)
ഗോ സംരക്ഷണത്തിനു പ്രത്യേക പദ്ധതി നടപ്പിലാക്കും. രാഷ്ട്രീയ കാം ദേനു ആയോഗ് പദ്ധതിക്കു തുക വകയിരുത്തി. പശുക്കളെ വാങ്ങാനും വളർത്താനും വായ്പ നൽകും. ഇതിനായി 750 കോടി നീക്കിയിരുത്തും. പശു ക്ഷേമത്തിനായി 'രാഷ്ട്രീയ കാമദേനു ആയോഗ്'.
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ പദ്ധതി. 15,000 രൂപ വരെ മാസവരുമാനമുള്ളവർക്ക് ഗുണം ലഭിക്കും. 100 രൂപ പ്രതിമാസം നൽകണം. 60 വയസ്സ് പൂർത്തിയാകുമ്പോൾ പ്രതിമാസം 3,000 രൂപ വീതം പെൻഷൻ ലഭിക്കും. പ്രധാൻമന്ത്രി ശ്രം യോഗി മൻ ധൻ പദ്ധതിക്കു 5000 കോടി രൂപ അനുവദിച്ചു.
ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 60,000 കോടി അനുവദിച്ചു. പ്രധാനമന്ത്രിയുടെ ഗ്രാമീണ സദക് യോജനയുടെ കീഴിൽ റോഡുകളുടെ നിർമ്മാണം മൂന്നിരട്ടിയായി. എം.എൻ.ആർ.ഇ.ജി.എക്ക് കൂടുതൽ പണം നൽകും.
അതോടൊപ്പം, ഗ്രാം സദക് യോജനയുടെ കീഴിൽ ഗ്രാമീണ റോഡുകൾക്കായി 19,000 കോടി അനുവദിച്ചു. ചെറുകിട കർഷകർക്ക് വരുമാനം ഉറപ്പാക്കാൻ പ്രത്യേക പദ്ധതി. ഹരിയാനയിൽഎയിംസ്സ്ഥാപിക്കും. 5,85,000 ഗ്രാമങ്ങളെ വെളിയിട വിസർജ്ജ വിമുക്ത സ്ഥലങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് കോടി ജനങ്ങൾക്ക് കൂടി സൗജന്യപാചക വാതകം. ഇതിനായി 6 കോടി. ഉജ്വല യോജനയിലുടെ ആറ്കോടി കുടുംബങ്ങൾക്ക്പാചകവാതക കണക്ഷൻ നൽകും.
ഇന്ത്യക്ക് വളർച്ചയും സമൃദ്ധിയും നൽകാമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നുവെന്ന് പീയുഷ് ഗോയൽ പറഞ്ഞു. 2022 ഓടെ നവഭാരതം നിര്‍മിക്കുമെന്നും ഇതിനായുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അത്മാഭിമാനം ഉയർത്തിയെന്നും മന്ത്രി സഭയിൽ പറഞ്ഞു.