പെരുമ്പാമ്പിനെ വെടിവെച്ച് കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ച് മൂടി: സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിയിൽ

പെരുമ്പാമ്പിനെ വെടിവെച്ചുകൊന്ന് കഷ്ണങ്ങളാക്കി

പൂനെ| Aiswarya| Last Updated: തിങ്കള്‍, 3 ഏപ്രില്‍ 2017 (17:33 IST)
പെരുമ്പാമ്പിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്ന് കഷ്ണങ്ങളാക്കി. ശേഷം വെട്ടി തുണ്ടം തുണ്ടമാക്കി കുഴിച്ചിട്ടു. പൂനെ മുല്‍സിയിലെ ആംബി വാലി സിറ്റിയിലാണ് സംഭവം നടന്നത്. വനം വകുപ്പ്‌ നടത്തിയ അന്വേഷണത്തിലാണ് സംരക്ഷിത വിഭാഗത്തില്‍ പെട്ട പെരുമ്പാമ്പിനെ വെടിവെച്ച് കൊന്ന് കുഴിച്ചിട്ടതായി കണ്ടെത്തിയത്.

പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ വലിയ പെരുമ്പാമ്പായതിനാല്‍ പിടികൂടാൻ ബുദ്ധിമുട്ടേണ്ടി വന്നെന്നും. അതിനാലാണ് കൊന്നു കൂഴിച്ചുമൂടിയതെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞത്.

സംഭവത്തിന്റെ മുഴുവന്‍ വീഡിയോ എടുത്ത് സൂക്ഷിച്ചതാണ് ഇവരെ കുടുക്കിയത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട വന്യജീവി സംരക്ഷന്‍ നിലേഷ് ഗാര്‍ഡെ വനംവകുപ്പിനെ വിവരം അറിയഅറിയിച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വോളിബോള്‍ കോര്‍ട്ടിനടിയില്‍ കുഴിച്ചു മൂടിയ പെരുമ്പാമ്പിന്റെ ജഡം കണ്ടെത്തുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :