എംഎൽഎ ഹോസ്റ്റലിൽ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിനിരയായി

എംഎൽഎ ഹോസ്റ്റലിൽ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിനിരയായി

   rape , police , arrest , MLA hostel , gang rape , എംഎൽഎ ഹോസ്റ്റല്‍ , മനോജ് ഭഗത് , പതിനേഴുകാരി , കൂട്ട ബലാത്സംഗം
നാഗ്പുർ| jibin| Last Modified വെള്ളി, 21 ഏപ്രില്‍ 2017 (14:10 IST)
എംഎൽഎ ഹോസ്റ്റലിൽ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ നാഗ്പൂർ സിവിൽ ലൈൻസ് ഏരിയയിലെ എംഎൽഎ ഹോസ്റ്റലിലാണ് സംഭവമുണ്ടായത്. പ്രതികളായ മനോജ് ഭഗത്(44), രജത് മാദ്രെ(19) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ഈ മാസം പതിനാലിനായിരുന്നു സംഭവം. പ്രതികളുടെ കടയില്‍ ജോലിക്ക് നിന്നിരുന്ന പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്.

ബന്ധുവിന്റെ വിവാഹമാണെന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തണമെന്നും പറഞ്ഞു വിശ്വസിപ്പിച്ച ശേഷം മനോജ് ഭഗത് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

സംസ്ഥാനത്തിന് പുറത്തു നിന്നും എത്തുന്നവരാണെന്നും അതിനാല്‍ താമസിക്കാന്‍ മുറി നല്‍കണമെന്നും ഇയാള്‍ എംഎൽഎ ഹോസ്റ്റലിലെ അധികൃതരെ അറിയിക്കുകയും മുറി സ്വന്തമാക്കുകയുമായിരുന്നു.


ഹോസ്റ്റല്‍ മുറിയില്‍ എത്തിച്ച ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തു. സംഭവശേഷം പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതികള്‍ പിടിയിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :