റെഡ് എഫ് എമ്മിലെ മുന്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നു; സുഹൃത്തിന് ഗുരുതര പരിക്ക്

സ്റ്റുഡിയോയില്‍ കയറി മുന്‍ റേഡിയോ ജോക്കിയെ കൊലപ്പെടുത്തി

അപര്‍ണ| Last Modified ചൊവ്വ, 27 മാര്‍ച്ച് 2018 (09:11 IST)
റെഡ് എഫ്.എമ്മിലെ മുന്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നു. 34കാരനായ രാജേഷ് ആണ് മരിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കൊലപാതകം നടത്തിയത്. ആറ്റിങ്ങല്‍ മടവൂരില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

നാലു പേര്‍ ചേര്‍ന്നാണ് ഇയാളെ വെട്ടിയത്. രാജേഷിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കുട്ടന്‍ എന്നയാള്‍ക്ക് പരിക്കേറ്റു. ഗാനമേള സംഘത്തിലെ ഗായകനുമായ രാജേഷ് ഒരു ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് സുഹൃത്തിനൊപ്പം തിരിച്ച് സ്റ്റുഡിയോയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം സ്റ്റുഡിയോയില്‍ കയറിയാണ് ഇരുവര്‍ക്കും നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ് ഓടി രക്ഷപ്പെട്ട കുട്ടന്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി രാജേഷിനെ അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണപ്പെടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :