തിരുവനന്തപുരം|
സജിത്ത്|
Last Modified ഞായര്‍, 31 ഡിസംബര്‍ 2017 (11:44 IST)
സംസ്ഥാന സർക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ രാഷ്ട്രീയ അക്രമ പരമ്പരകളുടെ പശ്ചാത്തലത്തിലാണ്
ചെന്നിത്തലയുടെ ഈ പ്രതികരണം.
കേരള പൊ ലീസ് നിഷ്ക്രിയമാണെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനനില നിശേഷം തകർന്നിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊലപാതകത്തേക്കാൾ ക്രൂരമായി എതിരാളികളെ വെട്ടിപ്പരിക്കേൽപ്പിക്കുന്ന രീതിയാണ് സംസ്ഥാനത്ത് വർധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വകുപ്പ് ഒഴിയുകയാണ് ഉചിതമെന്നും ചെന്നിത്തല പറഞ്ഞു.