ആ​റ്റി​ങ്ങ​ലി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി; അന്വേഷിക്കുമെന്ന് പൊലീസ്

ആ​റ്റി​ങ്ങ​ലി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി; അന്വേഷിക്കുമെന്ന് പൊലീസ്

 Nursing student , women suicide , Trivandrum , fire , വി​ദ്യാ​ർ​ഥി​നി​ , തീ ​കൊ​ളു​ത്തി , ശിവപ്രിയ , ജീ​വ​നൊ​ടു​ക്കി
തിരുവനന്തപുരം| jibin| Last Modified ശനി, 3 മാര്‍ച്ച് 2018 (07:55 IST)
ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ തീ ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആറ്റിങ്ങൽ അയിലം കാട്ടുചന്ത വിഷ്ണുഭവനിൽ ശിവപ്രിയ(19) ആണ് മരിച്ചത്. വർക്കലയിലെ സ്വകാര്യ നഴ്സിംഗ് കോളേജിലെ വിദ്യാർഥിയാണ്. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്നു വ്യ​ക്ത​മ​ല്ല.

വെള്ളിയാഴ്‌ച വൈകിട്ട് നാലുമണിക്കാണ് പെൺകുട്ടി തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. ശി​വ​പ്രി​യ​യു​ടെ അ​മ്മ​യും സ​ഹോ​ദ​ര​നും പൊ​ങ്കാ​ല സമര്‍പ്പണത്തിന് പോയ സമയത്തായിരുന്നു തീകൊളുത്തിയത്.

നാലുമണിയോടെ അമ്മയും സഹോദരനും വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട് അകത്തുനിന്ന് പൂട്ടിയിരുന്നു. വീട്ടിനകത്തുനിന്ന് ദുർഗന്ധമെടുത്തതോടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് പെൺകുട്ടിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ആറ്റിങ്ങൽ പൊലിസ് കേസെടുത്തു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :