കൊല്ലം|
Aiswarya|
Last Updated:
വ്യാഴം, 23 മാര്‍ച്ച് 2017 (11:39 IST)
കുണ്ടറയിലെ 14 കാരന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി വിക്ടറിന്റെ മകന്‍ പൊലീസ് കസ്റ്റഡിയില്‍. 14 കാരന്റെ മരണത്തില്‍ വിക്ടറിന്റെ മകന് ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കുട്ടിയുടെ അമ്മ രംഗത്ത് വന്നിരുന്നു. വിക്ടറും മകന്‍ ഷിബുവും തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടിയുടെ അമ്മ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 14കാരന്റെ കുടുംബത്തിൻന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും.
ഇന്നലെ രാത്രിയാണ് പ്രതിയുടെ മകനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. പിന്നീട് രാവിലെ വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് 11 മണിക്ക് വീണ്ടും ചോദ്യം ചെയ്യാന്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുണ്ടറയിലെ 14 കാരന്റെ മരണവുമായി ബന്ധപ്പെട്ട്
പൊലീസ്
ഗുരുതര വീഴ്ച് വരുത്തിയിട്ടുണ്ടെന്നു കണ്ടെത്തി.