കുടിച്ച വെള്ളത്തില്‍ പോലും കോണ്‍ഗ്രസ്സിനെ വിശ്വസിക്കരുതെന്ന് കെകെ രമയോട് അന്നേ ഞങ്ങള്‍ പറഞ്ഞതാണ്: ചെന്നിത്തലക്കെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

കോണ്‍ഗ്രസ്സിനെ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കരുതെന്ന് കെ. കെ. രമയോട് ഞങ്ങള്‍ അന്നേ പറഞ്ഞതാണെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്| സജിത്ത്| Last Modified വെള്ളി, 24 മാര്‍ച്ച് 2017 (12:20 IST)
കോണ്‍ഗ്രസ്സ് സഹായിച്ചതുകൊണ്ടു മാത്രമാണ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ഉത്തരവാദികളായ ഉന്നത സിപിഎം നേതാക്കള്‍ രക്ഷപ്പെട്ടുപോയതെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. ടി.പി ചന്ദ്രശേഖരന്റെ കൊലയാളികള്‍ക്ക് ഇളവുനല്‍കുന്നതിനായി പിണറായി സര്‍ക്കാര്‍ നീക്കം നടത്തുന്നതില്‍ അല്‍ഭുതപ്പെടേണ്ട ആവശ്യമില്ല. എന്തെന്നാല്‍ ചന്ദ്രശേഖരനെ സി പി എം നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് കൊലപ്പെടുത്തിയത്. എന്നാല്‍ രമേശ് ചെന്നിത്തല എന്തിനാണ് ഈ കടും കൈ ചെയ്തതെന്നുള്ളതാണ് ഏറെ ഞെട്ടല്‍ ഉളവാക്കുന്ന കാര്യമെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :