കാറിന് സൈഡ് കൊടുക്കാത്തതിന് മര്‍ദ്ദനം; ഗണേഷിനെതിരെ കേസെടുത്തു

കാറിന് സൈഡ് കൊടുക്കാത്തതിന് മര്‍ദ്ദനം; ഗണേഷിനെതിരെ കേസെടുത്തു

 ganesh kumar , kollam , police , congress , കോണ്‍ഗ്രസ് , കെബി ഗണേഷ് കുമാര്‍ , യുവാവിനെ മര്‍ദ്ദിച്ചു
കൊല്ലം| jibin| Last Modified ബുധന്‍, 13 ജൂണ്‍ 2018 (20:16 IST)
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ മർദിച്ച സംഭവത്തിൽ കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെബി ഗണേഷ് കുമാറിനെതിരെ കേസെടുത്തു. മർദ്ദനമേറ്റ അനന്തകൃഷ്‌ണന്റെ (22) പരാതിയിലാണ് അഞ്ചൽ പൊലീസ് കേസെടുത്തത്.


ഗണേഷ് കുമാറും ഡ്രൈവറും ചേർന്നു യുവാവിനെ അമ്മയുടെ മുന്നിൽ വച്ചു മർദിച്ചെന്നാണു പരാതി. ഒപ്പമുണ്ടായിരുന്ന അമ്മയെ എംഎല്‍എ ആക്ഷേപിച്ചെന്നും പരാതിയിലുണ്ട്. അതേസമയം, ഗണേഷിന്റെ പരാതിയില്‍
അനന്തകൃഷ്ണനെതിരെയും കേസെടുത്തു.

ബുധനാഴ്ച ഉച്ചകഴിഞ്ഞാണു സംഭവം. എംഎൽഎയും പിന്നീട് ഡ്രൈവറും മർദ്ദിക്കുകയായിരുവെന്ന് അനന്തകൃഷ്‌ണന്‍
പറഞ്ഞു. ഗണേഷ് അസഭ്യം പറഞ്ഞതായും ഇയാള്‍ വ്യക്തമാക്കി.

അഞ്ചൽ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎൽഎ. ഇതേ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ എംഎൽഎയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎൽഎയും ഡ്രൈവറും മർദ്ദിക്കുകയായിരുന്നു എന്നാണ് യുവാവിന്റെ പരാതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :