കാവ്യയ്ക്കും ദിലീപിനും ഒന്നാം വിവാഹ വാർഷികം

ദിലീപിനും കാവ്യയ്ക്കും ഇന്ന് ആഘോഷരാവ്

aparna| Last Modified ശനി, 25 നവം‌ബര്‍ 2017 (12:36 IST)
കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച് കൊണ്ട് മലയാളികളുടെ ജനപ്രിയ താരജോഡികൾ ആയ ദിലീപും കാവ്യാ മാധവനും വിവാഹിതരായിട്ട് ഇന്നേക്ക് ഒരു വർഷം. ഏറെ വിവാദങ്ങൾക്കും ഗോസിപ്പുകൾക്കും ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

ദിലീപിന്റെ ആദ്യബന്ധത്തിലുള്ള മകൾ മീനാക്ഷിയുടെ ആവശ്യപ്രകാരവും സമ്മത പ്രകാരവുമാണ് വിവാഹിതരാകുന്നതെന്ന് ദിലീപ് അന്നേ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു. സിനിമാ മേഖലയിൽ നിന്നും അടുത്ത് ബന്ധമുള്ളവർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ഏറെ വിവാദങ്ങൾക്കൊടുവിൽ വിവാതിരായ ഇരുവർക്കും പക്ഷേ ആ വിവാഹ വാർഷികത്തിൽ ശുഭവാർത്തകൾ അല്ല ഉള്ളത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയാണ് നിലവിൽ ദിലീപ്. കേസിൽ ദിലീപിനെതിരെ സാക്ഷികളാകുന്നവരിൽ കാവ്യയുമുണ്ട്. കേസിലെ വിചാരണയും വിധിയും കാത്തിരിക്കുകയാണ് കേരളക്കര.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :