ദിലീപിന്റെ സമയദോഷം മാറാന്‍ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ക്ഷേത്രത്തില്‍ പൂജ നടത്തി - താരവുമായി അടുത്തബന്ധമെന്ന് മുകുന്ദൻ

ദിലീപിന്റെ സമയദോഷം മാറാന്‍ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ക്ഷേത്രത്തില്‍ പൂജ നടത്തി - താരവുമായി അടുത്തബന്ധമെന്ന് മുകുന്ദൻ

 PP Mukundan , BJP , Dileep , kavya madhavan , pulsar suni , appunni , police , പിപി മുകുന്ദൻ , പൂജ നടത്തി , ബിജെപി , അങ്കമാലി മജിസ്ട്രേറ്റ് കോടതി , ജാമ്യഹർജി
കൊട്ടിയൂർ| jibin| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (16:37 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു വേണ്ടി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പൂജ നടത്തി. പ്രശസ്‌തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലാണ് താരത്തിനായി ബിജെപി നേതാവ് ദോഷപരിഹാര പൂജ നടത്തിയത്.

ദിലീപുമായി വ്യക്തിപരമായ സൗഹൃദമുണ്ടെന്ന് മുകുന്ദൻ വ്യക്തമാക്കി. അദ്ദേഹത്തിന് സമയദോഷം മാറി വ്യക്തിപരമായ നേട്ടങ്ങളും നന്മയും ഉണ്ടാകാനാണ് പൂജ നടത്തിയതെന്ന് മുകുന്ദൻ വ്യക്തമാക്കി.

അതേസമയം, ദിലീപിന് നാലാം തവണയും കോടതി ജാമ്യം നിഷേധിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ഇത് രണ്ടാം തവണയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളുന്നത്. ദിലീപിന് ജാമ്യമില്ല എന്ന ഒറ്റവരി മാത്രമാണ് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞത്. ജാമ്യഹർജിയെ ശക്തമായി എതിർത്ത പ്രോസിക്യൂഷന്‍റെ വാദങ്ങളെല്ലാം മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :