ബന്ധുനിയമനം വീണ്ടും ?; മന്ത്രി എകെ ബാലന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍

മന്ത്രി എകെ ബാലന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍

 PK Jameela Wife Of aK Balan , PK Jameela , pinarayi vijyan, CPM , Jameela , Balan , എകെ ബാലന്‍ , പികെ ജമീല , ആരോഗ്യവകുപ്പ് , പിണറായി വിജയന്‍
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 18 മെയ് 2017 (08:40 IST)
പിണറായി വിജയന്‍ സര്‍ക്കാരിനെ പിടിച്ചുലച്ച ബന്ധുനിയമന വിവാദം കെട്ടടങ്ങിയതിന് പിന്നാലെ മന്ത്രി എകെ ബാലന്റെ ഭാര്യയുടെ നിയമനവും വിവാദത്തിലേക്ക്.

ബാലന്റ ഭാര്യ ഡോ പികെ ജമീലയെ ആരോഗ്യവകുപ്പിന്റെ പദ്ധതിയായ ആര്‍ദ്രം മിഷന്റെ മാനെജ്‌മെന്റ് കണ്‍സല്‍റ്റന്റായിട്ട് നിയമിച്ചതാണ് വിവാദമാകുന്നത്. ഈ തസ്‌തികയിലേക്ക് മൂന്നു പേര്‍ അപേക്ഷിച്ചിരുന്നുവെങ്കിലും ജമീല മാത്രമാണ് അഭിമുഖത്തില്‍ പങ്കെടുത്തതെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഭിമുഖത്തിന് മറ്റൊരു അപേക്ഷകന്‍ കൂടി എത്തിയിരുന്നുവെങ്കിലും മന്ത്രിയുടെ ഭാര്യ എത്തുന്നുണ്ടെന്നറിഞ്ഞ് തിരികെ മടങ്ങുകയായിരുന്നു. അതേസമയം, ജമീലയുടെ നിയമനം യോഗ്യതകള്‍ പരിഗണിച്ചാണെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :