ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി

  Actor Sreenivasan , hospital , Sreenivasan , ശ്രീനിവാസന്‍ , ആശുപത്രി , സിനിമ
കൊച്ചി| Last Modified ബുധന്‍, 30 ജനുവരി 2019 (19:43 IST)
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി. അപകടനില തരണം ചെയ്‌തെന്നും ഭയക്കേണ്ടതില്ലെന്നും ആശുപത്രി അധിക‌ൃതർ അറിയിച്ചു.

ശ്രീനിവാസനെ നാളെ വെന്റിലേറ്ററിൽ നിന്നും മാറ്റാനാകുമെന്നാണ് പ്രതീക്ഷ. ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞതും നീർക്കെട്ടുണ്ടായതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ ബാധിച്ചത്.

എറണാകുളം മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഡബ്ബിംഗിനായി ലാൽ മീഡിയയിൽ എത്തിയ താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാറിൽ നിന്ന് ഇറങ്ങാൻ സാധിച്ചില്ല. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മുൻപും ഇത്തരത്തിൽ ശ്രീനിവാസൻ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു. ഇപ്പോൾ ചികിത്സയിലാണ് താരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :