അപർണ|
Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (13:44 IST)
ശബരിമല സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച ബിഎസ്എന്‍എല്‍ ജീവനക്കാരി രഹ്ന ഫാത്തിമക്കെതിരെ ഉദ്യോഗസ്ഥ തലത്തില്‍ നപടി. എറണാകുളം ബോട്ട്‌ജെട്ടി ഓഫീസില്‍ നിന്നും രവിപുരത്തേക്കാണ് സ്ഥലം മാററിയത്.
5 വർഷം മുൻപ് വീടിനടുത്തേക്ക് താൻ ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡർ ആയതെന്നും എല്ലാം അയ്യപ്പന്റെ അനുഗ്രഹമാണെന്നും രഹ്ന ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
‘സ്വാമി ശരണം. 5 വർഷം മുൻപ് വീടിനടുത്തേക്ക് ഞാൻ ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡർ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം. ട്രാഫിക് ബ്ലോക്കുകൾക്ക് ഇടയിലൂടെ 6 കിലോമീറ്റർ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസിൽ എത്തിയിരുന്ന എനിക്കിപ്പോൾ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം. സ്വാമിയേ എനിക്ക് ട്രാൻസ്ഫർ തരാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥർക്ക് നല്ലതുമാത്രം വരുത്തണെ‘- രഹ്ന കുറിച്ചു.