ഐപിഎല്‍ ക​ളി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് കോഹ്‌ലി നാലാം ടെസ്‌റ്റ് ഒഴിവാക്കിയത്: ഹോഡ്‌ജ്

കോഹ്‌ലി നാലാം ടെസ്‌റ്റ് ഒഴിവാക്കിയത് ഐപിഎല്‍ ക​ളി​ക്കാനെന്ന് ഹോഡ്‌ജ്

  Virat kohli , team india , cricket , IPL , brad hodge , Indian premier league , Virat , warner , വിരാട് കോഹ്‌ലി , ബ്രാ​ഡ് ഹോ​ഡ്‌ജ് , ഐപിഎല്‍ , ഗു​ജ​റാ​ത്ത് ല​യ​ണ്‍​സ്
മും​ബൈ| jibin| Last Updated: ചൊവ്വ, 28 മാര്‍ച്ച് 2017 (14:19 IST)
ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ (ഐപിഎല്‍) ക​ളി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​ന്ത്യ​ൻ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി നാ​ലാം ടെ​സ്റ്റ് ഒ​ഴി​വാ​ക്കി​യ​തെന്ന് ഓ​സ്ട്രേ​ലി​യ​ൻ മു​ൻ ബാ​റ്റ്സ്മാ​ൻ ബ്രാ​ഡ് ഹോ​ഡ്‌ജ്. ഐ​പി​എ​ല്ലി​നു​വേ​ണ്ടി​യാ​ണ് കോ​ഹ്‌​ലി അവസാന​ ടെ​സ്റ്റ് ഒ​ഴി​വാ​ക്കി​യതാണെങ്കില്‍ അ​ത് വ​ള​രെ ത​രം​താ​ണ ന​ട​പ​ടി​യാണെന്നും ഓസീസ് താരം പറഞ്ഞു.

കളിക്കാരന്‍ എന്ന നിലയില്‍ കോഹ്‌ലിക്കു പരുക്കേറ്റിരിക്കാം എന്നു ഞാന്‍ കരുതുന്നു. എന്നാല്‍ ഐപിഎല്ലില്‍ ബാം​ഗ​ളൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌സ് താരമായ അദ്ദേഹത്തിന് ഗു​ജ​റാ​ത്ത് ല​യ​ണ്‍​സുമായി കളിക്കേണ്ടതുണ്ട്. അന്ന് കളിക്കാന്‍ വേണ്ടിയായിരിക്കും കോഹ്‌ലി അവസാന ടെസ്‌റ്റ് ഒഴിവാക്കിയതെന്നും ഹോഡ്‌ജ് പറഞ്ഞു.

ഐ​പി​എ​ലി​ൽ ഗു​ജ​റാ​ത്ത് ല​യ​ണ്‍​സ് പ​രി​ശീ​ല​ക​നാ​ണ് ഹോ​ഡ്ജ്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേ​വി​ഡ് വാ​ർ​ണ​ർ ന​യി​ക്കു​ന്ന സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നോ​ടാ​ണ് കോ​ഹ്‌​ലി​ ന​യി​ക്കു​ന്ന ബാം​ഗ​ളൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന്‍റെ ആ​ദ്യ മ​ത്സ​രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :