പാരിസ്|
Aiswarya|
Last Updated:
ശനി, 18 മാര്‍ച്ച് 2017 (15:15 IST)
പാരിസിലെ ഒർളി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസഥന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനിൽ നിന്ന് ബലം പ്രയോഗിച്ച് തോക്ക് കൈവശപ്പെടുത്താൻ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിയേറ്റതെന്ന് ഫ്രഞ്ച് പൊലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് വിമാനത്താവളത്തിലെ മുഴുവന്‍ യാത്രക്കാരേയും ഒഴിപ്പിച്ചു.
രാവിലെ 8.30നാണ് സംഭവമുണ്ടായത്. തോക്ക് കൈവശപ്പെടുത്താൻ ശ്രമിക്കുകയും തുടര്‍ന്ന് വിമാനത്താവളത്തിലെ ഒരു കടയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചപ്പോളാണ് ഉദ്യോഗസ്ഥന്‍റെ വെടിയേറ്റത്. ആഭ്യന്തര മന്ത്രാലയ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.