jibin|
Last Modified ചൊവ്വ, 19 ജൂണ്‍ 2018 (14:18 IST)
ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി സ്‌ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് അമിതവണ്ണം. ഭക്ഷണം നിയന്ത്രിച്ചിട്ടു പോലും തടി കുറയുന്നില്ലെന്ന പരാതിയാണ് ഭൂരിഭാഗം പേര്‍ക്കുമുള്ളത്.
ചുവപ്പ് നിറത്തിലുള്ള പാത്രങ്ങളില്‍ ആഹാരം കഴിച്ചാല്‍ തടി കുറയുമെന്നാണ് ജർമനിയിലെയും സ്വിറ്റ്‌സർലൻഡിലെയും ഗവേഷകർ നടത്തിയ പഠനത്തില്‍ പറയുന്നത്.
ഇതിനു കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ചുവന്ന നിറത്തോടുള്ള മനുഷ്യരുടെ സമീപനത്തെയാണ്. അപകടം, രക്തം, ദുരന്തം എന്നീ സന്ദേശങ്ങളാണ് ചുവപ്പുനിറം നല്‍കുന്നത്. അതിനാല്‍ ഈ ചുവപ്പു പാത്രത്തിലും കപ്പിലും
കഴിച്ചാല്‍ കുറച്ചു മാത്രമെ കഴിക്കാന്‍ കഴിയൂ എന്നാണ് പഠനം വ്യക്തമാക്കുന്നത്.
ചുവപ്പ് പാത്രങ്ങളോടുള്ള ഈ മാനസിക അകലം കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള താല്‍പ്പര്യത്തെ ഇല്ലായ്‌മ ചെയ്യുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ പൊണ്ണത്തടിയെന്ന ദുരിതത്തില്‍ നിന്നും കരകയറാന്‍ കഴിയുമെന്നും പഠനം പറയുന്നു.