jibin|
Last Modified വെള്ളി, 2 നവംബര്‍ 2018 (16:03 IST)
അശ്ലീല വീഡിയോകള്‍ കാണുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ പല സൈറ്റുകളും ബ്ലോക്ക് ചെയ്യപ്പെടുകയാണ്. ആഗോളതലത്തില്‍ പല രാജ്യങ്ങളും ഈ നീക്കം ആരംഭിച്ചു കഴിഞ്ഞു. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടയുള്ളവര്‍ പോണ്‍ ദൃശ്യങ്ങള്‍ക്ക് അടിമപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയില്‍ 30 ശതമാനം സ്‌ത്രീകള്‍ ദിവസവും പോണ്‍ സൈറ്റുകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ലോകത്താകെ 24 ശതമാനം സ്‌ത്രീകള്‍ വിവിധ അശ്ലീല സൈറ്റുകള്‍ക്ക് അടിമപ്പെട്ടവരാണ്. 10 മിനിറ്റോളം സമയം ഇതിനായി ഇക്കൂട്ടര്‍ ചെലവഴിക്കുന്നുണ്ട്.
അശ്ലീല വീഡിയോകള്‍ കാണുന്ന സ്‌ത്രീകളുടെ എണ്ണം കൂടിവരുകയാണ്. പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ വന്യമായ ദൃശ്യങ്ങളാണ് സ്‌ത്രീകള്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്നാണ് ഹവാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ക്രിമിനല്‍ സ്വഭാവമുള്ളതും ലെസ്ബിയന്‍ മാതൃകയിലുള്ള ദൃശ്യങ്ങളുമാണ് സ്‌ത്രീകള്‍ കാണാന്‍ ആഗ്രഹിക്കുന്നത്. 20 ശതമാനം സ്‌ത്രീകളാണ് ലെസ്ബിയന്‍ വീഡിയോകള്‍ പോണ്‍ സൈറ്റുകളില്‍ തിരയുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള വയലന്‍സ് വീഡിയോകള്‍ക്ക് സ്ത്രീകള്‍ക്കിടയില്‍ ആരാധകര്‍ കൂടി വരികയാണെന്നും പഠനം പറയുന്നു.
അതേസമയം, സ്വാഭാവിക ലൈംഗികബന്ധം വൃക്തമാക്കുന്ന വീഡിയോകള്‍ കാണാന്‍ ആഗ്രഹിക്കുന്ന സ്‌ത്രീകളുടെ എണ്ണം കുറവാണ്. അശ്ലീല വീഡിയോകള്‍ തെരയുന്നതിനായി സ്‌ത്രീകള്‍ ഉപയോഗിക്കുന്ന കീവേഡുകളില്‍ നിന്നാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.