തലയ്ക്കും ദളപതിക്കും നയൻ‌താരയെ മതി, ലേഡി സൂപ്പർസ്റ്റാർ അടക്കിവാഴുന്ന തമിഴകം!

അപർണ| Last Modified വെള്ളി, 30 നവം‌ബര്‍ 2018 (12:40 IST)
സൌത്ത് ഇന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻ‌താര. ദളപതി വിജയ്ക്കും അജിത്തിനും ഒരേ സമയം നായികയാവുകയാണ് നയൻസ്. അറ്റ്ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിൽ നയൻ ആണ് നായിക. അജിത്ത് നായകനാകുന്ന വിശ്വാസത്തിനും നയൻ തന്നെ.

കൂടാതെ ശിവകാർത്തികേയന്റെ പുതിയ ചിത്രത്തിലും നയൻ തന്നെയാണ് നായിക. ഒരേസമയം, മൂന്ന് നായകന്മാർക്കൊപ്പം അഭിനയിക്കുകയാണ് നയൻസ്. വിജയ് അഭിനയിച്ചതിൽ നിന്നെല്ലാം വ്യത്യസ്‌തമായ ഒരു റോളാണ് അറ്റ്ലിയുടെ പുതിയ ചിത്രത്തിലേത്.

ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രം. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. തലയുടെ ഭാര്യയായിട്ടാണ് നയൻസ് എത്തുന്നത്. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :