കാമസൂത്ര വിദ്യകളില്‍ പരിശീലനം നേടിയ യുവതികളുള്ള ഒരു വേശ്യാലയം ! - വീഡിയോ കാണാം

The Kamasutra Garden , Kamasutra , Trailer , AV Anoop , ഹോളിവുഡ് ,  എ.വി.അനൂപ് , കാമസൂത്ര ഗാര്‍ഡന്‍ , കാമസൂത്ര , സിനിമ
സജിത്ത്| Last Updated: വെള്ളി, 1 ഡിസം‌ബര്‍ 2017 (15:24 IST)
ഹോളിവുഡ് ചിത്രം ഗാര്‍ഡന്റെ ട്രെയിലർ പുറത്ത്. അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തിലുള്ള ഡ്രീം മര്‍ച്ചന്റ് എന്റര്‍ടൈന്‍മെന്റ് എല്‍എല്‍സിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. റിജു ആര്‍. സാം എഴുതിയ കാമസൂത്ര ഗാര്‍ഡന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ. എ.വി.അനൂപും ബ്ലസന്‍ മണ്ണിലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും റിജു ആര്‍. സാം തന്നെയാണ്.

ക്ലാസിയാ സനോലി, ക്രിസ്സ് ഷ്രൂലി, അനൂപ് വാസവന്‍, ഇസ്ലിന്‍ ഗര്‍ബ്‌ഹോള്‍ഡ്, കരോള്‍ വുഡ്ഡ്, റേച്ചല്‍
സെഡോറി, ബ്ലസന്‍ മണ്ണില്‍, ജോസഫ് ഔസോ, നാരായണീ മഹാരാജ്, അന്നാ ഗയിന്‍സ് എന്നീ താരങ്ങളോടൊപ്പം പ്രഫഷണല്‍ റസ്‌ലറും ഹള്‍ക്ക് ഹോഗനുമായി നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള പ്രശസ്ത താരവുമായ ബില്‍ ഡിമോട്ടും അതി ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഡേവ് പാവ്‌ലിനയാണ് ചിത്രത്തിന്റെ ക്യാമറ. കാമസൂത്ര വിദ്യകളില്‍ തീവ്രപരിശീലനം നേടിയ യുവതികളുള്ള ഒരു വേശ്യാലയവും അവിടെ അരങ്ങേറുന്ന ദുരൂഹമായസംഭവങ്ങളുമാണ് ഈ സിനിമയുടെ പ്രമേയം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :