ഒടിയനെ വിടാതെ തമിഴ് റോക്കേഴ്സ്, ചുമ്മാ പണി വാങ്ങിച്ച് കൂട്ടേണ്ടെന്ന് സോഷ്യൽ മീഡിയ

അപർണ| Last Modified ചൊവ്വ, 11 ഡിസം‌ബര്‍ 2018 (16:13 IST)
ഇന്ത്യൻ സിനിമ അണിയറ പ്രവർത്തകരുടെ പേടി സ്വപ്‌നമാണ് തമിഴ് റോക്കേർസ്. ഏത് സിനിമ റിലീസ് ആയാലും ഉടൻ തന്നെ സൈറ്റിൽ ഇട്ട് അത് വഴി സിനിമ നിർമ്മാണ ലോകത്തെ തന്നെ നശിപ്പിക്കുകയും ചെയ്യുന്നവരാണ് തമിഴ് റോക്കേഴ്സ്.
ഒരു സിനിമ സൈറ്റിൽ ഇടുമെന്ന് അവർ പറഞ്ഞാൽ അത് സംഭവിച്ചിരിക്കും.

ഷങ്കർ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ 2.0യെ വരെ വെല്ലുവിളിച്ച് ചിത്രം റിലീസിന്റെ അന്ന് തന്റെ സൈറ്റിൽ അപ്‌ലോഡ് ചെയ്തവരാണ് തമിഴ് റോക്കേഴ്സ്. ഇപ്പോഴിതാ തമിഴ് റോക്കേഴ്‌സിന്റെ പുതിയ ഭീഷണി ഒടിയനു നേരെയാണ്.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് നായകനാകുന്ന റിലീസ് ചെയ്താൽ ഉടൻ തന്നെ സൈറ്റിൽ ഇടും എന്നാണ് ഭീഷണി. എന്നാൽ ഈ ഭീഷണികളൊന്നും ഞങ്ങളുടെ അടുത് ചിലവാകില്ല എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

യുടെ ടീം ചെയ്‌ത പോലെ സൈറ്റിൽ അവർ അപ്‌ലോഡ് ചെയ്‌താൽ ഉടൻ ഡിലീറ്റ് ചെയ്യുന്ന രീതിയിൽ സജ്ജീകരണങ്ങൾ ഒരുക്കിയെന്നും അണിയറപ്രവർത്തകർ പറയുന്നു. പക്ഷേ, 2.0യുടെ വ്യാജ പ്രിന്റ് ഇപ്പോഴും സൈറ്റിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ തമിഴ് റോക്കേഴ്സിനെ തിരിച്ച് വെല്ലുവിളിച്ചാൽ അത് ഒടിയന് തന്നെ മോശമായി ബാധികുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്തായാലും പതിനാലാം തിയ്യതി അകാൻ ആരാധകർ കാത്തിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :