പേരന്‍‌പ് കണ്ട സണ്ണി വെയ്‌ന്‍ മമ്മൂക്കയ്‌ക്ക് നല്‍കിയത് ‘നൂറുമ്മകള്‍’ - റാമിന്റെ മറ്റൊരു വിജയമെന്ന് ആരാധകര്‍

 sunny wayne , peranbu , mammootty , Ram , സണ്ണി വെയ്ന്‍ , മമ്മൂട്ടി , പേരന്‍‌പ് , റാം
കൊച്ചി| Last Modified ശനി, 2 ഫെബ്രുവരി 2019 (08:40 IST)
മികച്ച പ്രേഷക പ്രതികരണവുമായി മുന്നേറുന്ന പേരന്‍‌പിനെയും മമ്മൂട്ടിയെന്ന മഹാനടനെയും വാനോളം പുകഴ്‌ത്തി മലയാളത്തിന്റെ യുവനിരയിലെ ശ്രദ്ധേയ നടന്‍ സണ്ണി വെയ്ന്‍.

ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് സണ്ണി വെയ്‌ന്‍ പേരന്‍‌പ് കണ്ടതിന്റെ അനുഭവം പങ്കുവച്ചത്. “പേരന്‍പ് കണ്ടു. മനുഷ്യത്വത്തിന്റെ അതിജീവനമാണ് പേരന്‍‌പ്. മമ്മുക്കക്ക് ഒരു നൂറ് ഉമ്മകള്‍. അന്‍പോടെ, ഒരു ഫാന്‍ബോയ്“ - എന്നായിരുന്നു താരത്തിന്റെ പോസ്‌റ്റ്.

തമിഴിലെ മുന്‍നിര സംവിധായകനും ദേശീയ അവാർഡ് ജേതാവ് കൂടിയായ റാം അണിയിച്ചൊരുക്കിയ പേരന്‍‌പിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അമുദവന്‍ എന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറാണ് മമ്മൂട്ടിയുടെ കഥാപാത്രം. സാധനയാണ് അമുദവന്റെ മകളായി എത്തുന്നത്. ഇമോഷണല്‍ ഡ്രാമയാണ് ചിത്രം.

സ്വാഭാവികത നിറഞ്ഞ അഭിനയത്തിലൂടെ അമുദവനേയും പാപായേയും പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ റാം എന്ന സംവിധായകൻ പൂർണ്ണമായും വിജയിച്ചു എന്ന് എന്നാ‍ണ് നിരൂപകരും ആദ്യദിന പ്രേക്ഷകരും ഒരേപോലെ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :