അപർണ|
Last Modified വ്യാഴം, 18 ഒക്‌ടോബര്‍ 2018 (11:23 IST)
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർസ്റ്റാറുകൾക്കെതിരെ ആരെങ്കിലും ഏതെങ്കിലും വിഷയത്തിൽ അഭിപ്രായ പ്രകടനമോ വിമർശനമോ നടത്തിയാൽ അവർക്കെതിരെ ആദ്യം ശബ്ദം ഉയർത്തുന്നത് നടൻ സിദ്ദിഖ് ആണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കണ്ടുവരുന്ന രീതിയാണിത്.
സൂപ്പർതാരങ്ങളെ ചങ്കായി കൊണ്ടുനടക്കുന്ന സിദ്ദിഖ് പക്ഷേ ഇപ്പോൾ പണി കൊടുക്കുന്നത് മോഹൻലാലിനാണ്. അമ്മയുടെ പ്രസിഡന്റ് മോഹൻലാലിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് സിദ്ദിഖിന്റെ ഓരോ പ്രവർത്തനവും എന്ന് അമ്മയിലെ തന്നെ ഒരു വിഭാഗം ആരോപിക്കുന്നു.
ഇപ്പോഴുള്ള വിവാദങ്ങളിലൊക്കെ മോഹൻലാലിനെ ബലിയാടാക്കി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരാനുള്ള സിദ്ദിഖിന്റെ ഗൂഢനീക്കങ്ങളാണെന്ന് മുതിർന്ന ഭാരവാഹികളിൽ ഒരാൾ പറയുന്നു.
അമ്മയില്‍ പിളര്‍പ്പുണ്ടാക്കിയ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ ദിലീപിനായി വാദിക്കുന്ന വ്യക്തി കൂടിയാണ് സിദ്ദിഖ്. താരസംഘടനയുടെ ‘കിരീടമില്ലാത്ത രാജാ’വായി ദിലീപിനെ വീണ്ടും അവരോദിക്കാനുള്ള നീക്കമാണ് സിദ്ദിഖ് മുഖേനെ നടത്തുന്നതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, അതു തന്നെയാണ് സിദ്ദിഖിന്റെ ഉദ്ദേശമെന്നാണ് സൂചന.
മോഹൻലാലിനെ തള്ളി പുറത്താക്കി പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയാൽ ഭരണം ദിലീപിന് സ്വന്തമാക്കാൻ കഴിയും. പ്രത്യക്ഷത്തിൽ അപ്പോൾ പ്രസിഡന്റ് സിദ്ദിഖ് ആകുമെങ്കിലും ചരട് മുഴുവൻ ദിലീപിന്റെ കയ്യിലാകും എന്നാണ് റിപ്പോര്‍ട്ട്.
സംഘടനയില്‍ നിന്ന് പുറത്തു പോകാതെ സിദ്ദിഖിന്റെ വാക്കുകള്‍ക്ക് ചുട്ട മറുപടിയുമായി ഡബ്ല്യുസിസി അംഗങ്ങളും രംഗത്തുവന്നാല്‍ അമ്മയിലെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമാകില്ലെന്ന് വ്യക്തമാണ്.