‘ലാല്‍ജീയെ പോലെ അഭിനയിക്കാന്‍ ആര്‍ക്കും കഴിയില്ല’; ശാന്തി കൃഷ്ണ മനസ് തുറക്കുന്നു

‘അങ്ങേയറ്റം ആത്മാര്‍ത്ഥമായാണ് മോഹന്‍ലാല്‍ അഭിനയിക്കാറുള്ളത്, ലാല്‍ ജീയെ പോലെ അഭിനയിക്കാന്‍ ആര്‍ക്കും സാധിക്കില്ല’: ശാന്തി കൃഷ്ണ

AISWARYA| Last Updated: തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (11:43 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ നടിയാണ് ശാന്തി കൃഷ്ണ. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് താരം തിരിച്ചെത്തിയത്. സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട അഭിനേത്രിയായ ശാന്തി കൃഷ്ണ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നായികയായി താരം അഭിനയിച്ചിട്ടുണ്ട്. നിവിന്‍ പോളി ചിത്രത്തിന് പിന്നാലെ നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയിട്ടുള്ളത്.

മോഹന്‍ലാലും ശാന്തികൃഷ്ണയും ഏകദേശം ഒരേ സമയത്താണ് സിനിമയില്‍ തുടക്കം കുറിച്ചത്. മോഹന്‍ലാലിന്റെ നായികയായും സഹോദരിയായും അമ്മയായും ശാന്തി കൃഷ്ണ അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ അഭിനയിക്കുന്നത് പോലെ അഭിനയിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാ‍ണ് ശാന്തി കൃഷ്ണ പറയുന്നു.

അങ്ങേയറ്റം ആത്മാര്‍ത്ഥമായാണ് മോഹന്‍ലാല്‍ അഭിനയിക്കാറുള്ളത്. ഇന്ത്യാഗ്ലിറ്റ്‌സിനു നല്‍കിയ അഭിമുഖത്തിനിടയില്‍ സംസാരിക്കുകയായിരുന്നു താരം. താന്‍ ലാല്‍ ജിയെന്നാണ് മോഹന്‍ലാലിനെ വിളിക്കാറുള്ളത്. അമൃത ടിവിയിലെ ലാല്‍സാലം പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :