മഞ്ച് കൈവിട്ടെങ്കിലും നോ പ്രോബ്ലം; ഒരു പരസ്യചിത്രത്തിന് പ്രിയയുടെ പ്രതിഫലം ഒരു കോടി!

മഞ്ച് കൈവിട്ടെങ്കിലും നോ പ്രോബ്ലം; ഒരു പരസ്യചിത്രത്തിന് പ്രിയയുടെ പ്രതിഫലം ഒരു കോടി!

  priya p warrier , priya prakash varrier , omer lulu , പ്രിയാ വാര്യര്‍ , മാണിക്യ മലരായ പൂവി , ചോക്ലേറ്റ്
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 10 ജൂലൈ 2018 (08:22 IST)
മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ സമൂഹമാധ്യമങ്ങളിലെ താരമായി തീര്‍ന്ന പ്രിയാ വാര്യര്‍ തന്റെ പുതിയ പരസ്യ ചിത്രത്തിന് ഒരു കോടിയോളം രൂപ പ്രിയ പ്രതിഫലമായി വാങ്ങിയെന്ന് റിപ്പോര്‍ട്ട്. ബ്രാൻഡ് എക്സ് പോർട്ടിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.

ഒരു കോടി രൂപ പ്രതിഫലം വാങ്ങി അഭിനയിച്ച പരസ്യത്തിന്റെ ചിത്രീകരണം കഴിഞ്ഞ വെള്ളിയാഴ്‌ച പൂര്‍ത്തിയായെന്നും ഒരു പുതുമുഖത്തെ സംബന്ധിച്ച് ഇത് വന്‍ തുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രിയയുടെ പരസ്യം പിന്‍വലിക്കുന്നതായി ചോക്ലേറ്റ് കമ്പനിയായ മഞ്ച് അറിയിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്തുവന്നത്. 20 ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് മഞ്ചിന്റെ പരസ്യത്തില്‍ താരം അഭിനയിച്ചത്.

പരസ്യത്തിലെ പ്രിയയുടെ അഭിനയം മോശമായിരുന്നുവെന്നും പ്രതീക്ഷിച്ച ഫലം ഇതിലൂടെ ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മഞ്ചിന്റെ പരസ്യം പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചത്.

പരസ്യത്തിനായി മുപ്പത്തിയഞ്ചോളം റീടേക്കുകള്‍ പ്രിയയ്‌ക്ക് ആവശ്യമായി വന്നു. ഇതിനു ശേഷമാണ് പരസ്യം ഇറങ്ങിയത്. എന്നിട്ടും വിചാരിച്ച രീതിയിൽ പരസ്യം ശ്രദ്ധിക്കപ്പെട്ടില്ലെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :