അപര്‍ണ|
Last Modified വെള്ളി, 30 മാര്‍ച്ച് 2018 (10:25 IST)
വൈഎസ് രാജശേഖര്‍ റെഡ്ഡിയെക്കുറിച്ചുള്ള തെലുങ്ക് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. യാത്ര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികമായി നയന്‍താര എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടനുസരിച്ച് ചിത്രത്തില്‍ നയന്‍സ് നായികയാകില്ല എന്നാണ്.
ചിത്രത്തിനായി ഇതുവരെ ആരും നയന്‍സിനെ സമീപിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. അതേസമയം, നയന്‍സിന്റെ കാര്യത്തില്‍ ഒരു തീരുമാനമായിട്ടില്ലെങ്കിലും മറ്റൊരു നായിക കൂടി ചിത്രത്തിലുണ്ട്. തെന്നിന്ത്യയിലെ തന്നെ തിരക്കുള്ള നടിമാരിലൊരാളായ കീര്‍ത്തി സുരേഷാണ് ആ താരം.
ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായിട്ടാണ് കീര്‍ത്തി വേഷമിടുന്നതെന്നാണ് സൂചന. ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. മാഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം അവസാനം സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ട്.