തിരിച്ചടികള്‍ തുടരുന്നു; ഒടിയന്‍റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍

തിരിച്ചടികള്‍ തുടരുന്നു; ഒടിയന്‍റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍

 mohanlal , odiyan , cinema , sreekumar menon , മോഹന്‍‌ലാല്‍ , ഒടിയന്‍ , ശ്രീകുമാര്‍ മേനോന്‍ , ബിജെപി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 14 ഡിസം‌ബര്‍ 2018 (18:07 IST)
മോഹന്‍‌ലാല്‍ ചിത്രം ഒടിയന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. ഇന്നു പുലർച്ചെ റിലീസ് ചെയ്‌ത സിനിമയുടെ വ്യാജ പതിപ്പ് തമിള്‍ എംവി എന്ന വെബ്സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടത്.

മൂന്നുമണിയോടെയാണ് വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.

ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്‌ത ഒടിയന്‍ വെബ്‌സൈറ്റിലൂടെ പുറത്തു വിടുമെന്ന് തമിഴ്‌റോക്കേഴ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഒടിയന്റെ വ്യാജന്‍ പുറത്തിറങ്ങിയ സംഭവത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പരാതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

ബിജെപി ഹര്‍ത്താലിനിടെ റിലീസ് ചെയ്‌ത ഒടിയന്‍ സമ്മിശ്ര പ്രതികരണം നേരിടുമ്പോഴാണ് വ്യാജ പതിപ്പും പുറത്തുവന്നത്. ഇതോടെ ചിത്രത്തിനു തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :