ഒടിയൻ കിടിലൻ ആയിരിക്കും, എല്ലാവരുടെയും പിന്തുണ വേണം: മോഹൻലാൽ

ഒന്നര വർഷമായി ഒടിയനൊപ്പമായിരുന്നു, ഇതുവരെ പടം കണ്ടിട്ടില്ല: മോഹൻലാൽ

അപർണ| Last Modified തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (17:23 IST)
സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഒടിയന്‍. ഒന്നര വര്‍ഷമായി താന്‍ ഒടിയനൊപ്പമായിരുന്നുവെന്നും താനിതുവരെ കണ്ടിരുന്നില്ലെന്നും നല്ല സിനിമയായിരിക്കും ഇതെന്നും പറയുന്നു. എല്ലാവരും പിന്തുണയ്ക്കണമെന്നും മോഹന്‍ലാല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ബാഹുബലി പോലെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഒടിയനും ഇടം പിടിക്കും എന്ന് മാത്രമല്ല ഇത്തരത്തിലുള്ള സിനിമകളൊരുക്കാന്‍ വരുംതലമുറയെ പ്രചോദിപ്പിക്കാനും ഒടിയന് കഴിയുമെന്നാണ് പ്രത്യാശയെന്നും വിഎ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു.

ദുബായില്‍ വെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് മോഹൻലാൽ ഒടിയനെ കുറിച്ച് സംസാരിച്ചത്. ഒടിയനിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ വന്‍താരനിരയായിരുന്നു ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയത്. മോഹന്‍ലാലും മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും ആസിഫ് അലിയുമൊക്കെ സംസാരിക്കുന്നതിനിടയില്‍ വന്‍കരഘോഷമായിരുന്നു സദസ്സില്‍ നിന്നും ഉയര്‍ന്നുവന്നത്.

ആരാധകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നാണ് മഞ്ജു വാര്യരും പറഞ്ഞത്. ഒടിയന്‍ മാണിക്കനെ തന്മയത്തത്തോടെ അവതരിപ്പിക്കുന്നതിനായി ചില്ലറ കഷ്ടപ്പാടല്ല താന്‍ സഹിച്ചതെന്ന് മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :