'ആ ലിപ് ലോക്കിനിടയില്‍ എന്റെ ചുണ്ടുകള്‍ മരവിച്ചു പോയി'; മോഹന്‍ലാലിന്റെ നായിക പറയുന്നു

ആ ലിപ് ലോക്കിന്‍റെ സമയത്ത് ചുണ്ടുകള്‍ മരവിച്ചു പോയിയെന്ന് മീരാ വാസുദേവ്

malayalam, movie news, malayalam film, malayalam movie, malayalam cinema, meera vasudevan, actress, മലയാള സിനിമ, നടി, സിനിമ, മലയാളം, മീരാ വാസുദേവന്‍
സജിത്ത്| Last Modified ബുധന്‍, 22 നവം‌ബര്‍ 2017 (14:20 IST)
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് മീര വാസുദേവ്. മലയാലത്തില്‍ മാത്രമല്ല, തെലുങ്കിലും തമിഴിലും ബോളിവുഡിലും അഭിനയിച്ച താരമാണ് മീര. തന്മാത്ര എന്ന ബ്ലസി ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്കെത്തിയത്. മലയാള സിനിമയില്‍ നിന്നും കുറച്ചുകാലത്തെ ഇടവേളയെടുത്ത താരം ഇപ്പോള്‍ ഇതാ ശക്തമായ തിരിച്ച് വരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ്.

റൂള്‍സ് പ്യാര്‍ ക സൂപ്പര്‍ഹിറ്റ് ഫോര്‍മുല എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ ഹിന്ദി അരങ്ങേറ്റം. മിലിന്ദ് സോമന്‍ നായകനായ ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. റോതങ്ങ് പാസില്‍ വെച്ചായിരുന്നു ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. മിലിന്ദ് സോമനുമായുള്ള ലിപ് ലോക്ക് രംഗമായിരുന്നു ചിത്രീകരിക്കുന്നത്. മൈനസ് 23 ഡിഗ്രിയായിരുന്നു അവിടുത്തെ തണുപ്പെന്നും ആ സമയം തന്റെ ചുണ്ടുകള്‍ മരവിച്ചുപോയെന്നും താരം പറയുന്നു.

തന്റെ പരിഭ്രമം കണ്ട മിലിന്ദ് കാര്യമെന്താണെന്ന് അന്വേഷിച്ചു. കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഒരു ചൂടുചായ വാങ്ങിതന്നുയെന്നും അത് കുടിച്ചാണ് പിന്നീട് ആ രംഗം പൂര്‍ത്തിയാക്കിയതെന്നും മീര പറയുന്നു. ആദ്യ ഹിന്ദി ചിത്രത്തില്‍ മിലിന്ദുമായുള്ള ലിപ് ലോക്ക് രംഗം കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരാധികമാര്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കൈരളി ടിവിയിലെ ജെബി ജംക്ഷന്‍ പരിപാടിയില്‍ പങ്കെടുക്കവെ താരം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :