കൊച്ചി|
jibin|
Last Modified വെള്ളി, 28 ഡിസംബര്‍ 2018 (08:44 IST)
ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ആദി എന്ന ചിത്രത്തിലൂടെ പ്രേഷകരുടെ പ്രിയതാരമായി തീര്‍ന്ന നടനാണ് പ്രണവ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ എന്ന മഹാനടന്റെ മകനായതു കൊണ്ടു തന്നെ ആദിയിലെ പ്രണവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍, മോഹന്‍ലാലിന്റെ അഭിനയമികവുകള്‍ പ്രണവിനും ലഭിച്ചിട്ടുണ്ടെന്നാണ് കല്യാണി പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി മനസ് തുറന്നത്.
“ചെയ്യുന്ന കാര്യങ്ങളിലെല്ലാം വളരെ നാച്യുറല്‍ ആയ ഒരാളാണ് അപ്പുച്ചേട്ടന്‍. അപ്പുച്ചേട്ടന് കിട്ടിയിരിക്കുന്നത് അദ്ദേഹത്തിന്റെ അച്ഛന്റെ ജീന്‍ തന്നെയാണ്. ഡയലോഗുകളും വരികളുമൊക്കെ ഓര്‍ത്തുവെയ്ക്കാനുള്ള അപ്പുച്ചേട്ടനെ കഴിവാണ് അത്ഭുതപ്പെടുത്തുന്നതാണ്” - എന്നാണ് കല്യാണി വ്യക്തമാക്കിയത്.
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ – അറബിക്കടലിന്റെ സിംഹത്തില്‍ കല്യാണിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അച്ഛന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നത് സമ്മര്‍ദ്ദവും ടെന്‍ഷനുമുണ്ടാക്കുന്ന കാര്യമാണെന്നാണ് കല്യാണി പറയുന്നത്.