aparna|
Last Modified തിങ്കള്‍, 27 നവംബര്‍ 2017 (12:11 IST)
ഫ്ലവേഴ്സ് ചാനലിലെ ഒരു പരിപാടിയിൽ അതിഥി താരമായി എത്തിയപ്പോഴാണ്
ജയസൂര്യ ഗോകുലിനെ ആദ്യമായി കാണുന്നത്. കലാഭവൻ മണിയുടെ 'മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് ഗോകുൽ ജയസൂര്യയുടെ മാത്രം അല്ല മലയാളികളുടെ മുഴുവൻ കണ്ണ് നനയിച്ചു.
ഇപ്പോഴിതാ, ഗോകുൽ രാജിനെ മലയാള സിനിമയിലേക്ക് കൈപിടിച്ചുയർത്തിയിരിക്കുകയാണ് ജയസൂര്യ. രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിച്ച് നവാഗതനായ സാംജി ആൻറണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെരൊരു ഗാനം ആലപിക്കുന്നത് ഗോകുലാണ്.
ജയസൂര്യയാണ് ചിത്രത്തിലെ നായകൻ. 'ഗബ്രി' എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ ജയസൂര്യ തന്നെയാണ് വെളിപ്പെടുത്തിയത്. 'എന്റെ പുതിയ ചിത്രമായ 'ഗബ്രി'യിലേക്ക് കോമഡി ഉത്സവത്തിൽ വെച്ച് ഞാൻ പരിചയപ്പെട്ട "ഗോകുൽ രാജ്" എന്ന കൊച്ചു മിടുക്കനേയും സിനിമ ലോകത്തേയ്ക്ക് എത്തിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു' എന്ന് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.