അപർണ|
Last Modified ശനി, 16 ജൂണ്‍ 2018 (13:11 IST)
ഇന്ന് റിലീസായ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളെ തകർക്കാൻ ലക്ഷ്യമിട്ട് ചിലയാളുകൾ ഇറങ്ങിയിട്ടുണ്ടെന്നതിന്റെ തെളിവാണ് ഇന്നലെ പുറത്തിറങ്ങിയ നെഗറ്റീവ് റിവ്യു. ഇന്നത്തേക്ക് വേണ്ടിയുള്ള നെഗറ്റീവ് റിവ്യു നേരത്തേ എഴുതിവെച്ച് അബദ്ധവശാൽ ഇന്നലെ പബ്ലിഷ് ചെയ്തിരിക്കുകയാണ് ഒരു ഓൺലൈൻ വെബ്സൈറ്റ്.
സൂപ്പർ റിപ്പോർട്ടുമായി ചിത്രം മുന്നേറുകയാണ്. തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയാണ് ചിത്രത്തിന് ലഭിക്കുന്നത്.
അബ്രഹാമിനെ തകർക്കാൻ ആസൂത്രിതമായ നീക്കമാണു ചില കേന്ദ്രങ്ങൾ നടത്തുന്നതെന്ന് വ്യക്തം. മമ്മൂട്ടി സിനിമകൾക്കെതിരെ മോശം റിവ്യു എഴുതിയും നെഗറ്റീവ് റിപ്പോർട്ടുകൾ പ്രചരിപ്പിച്ചും തിയേറ്ററിൽ നിന്ന് പ്രേക്ഷകരെ അകറ്റാൻ ശ്രമിക്കുന്ന ചില ഓൺലൈൻ മീഡിയകളുടെ നീക്കങ്ങളാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നത്.
ദി ഗ്രേറ്റ് ഫാദറിനും മേലെ നിൽക്കുന്ന ചിത്രം എന്നാണു അബ്രഹാമിന്റെ സെൻസർ റിപ്പോർട്ട്.