ആഷിഖ് അബു വൈറസിന്റെ തിരക്കഥ കോപ്പിയടിച്ചുവെന്ന് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ; ചിത്രത്തിന് സ്റ്റേ

Last Modified വ്യാഴം, 7 ഫെബ്രുവരി 2019 (15:00 IST)
കേരളത്തെ പിടിച്ചുലച്ച നിപ്പ വൈറസിനെ ആധാരമാക്കിയാണ് ആഷിഖ് അബു ‘വൈറസ്’ എന്ന ചിത്രം പ്രഖ്യാപിച്ചത്. വൈറസിന്റെ പേരും കഥയും തന്റേതാണെന്ന് ആരോപിച്ച് സംവിധായകൻ ഉദയ് ആനന്ദ് നൽകിയ പരാതിയെ തുടർന്ന് ചിത്രത്തിനു സ്റ്റേ. എറണാകുളം ജില്ലാ കോടതിയുടെതാണ് നടപടി.

സിനിമയുടെ പേരും കഥയും കഴിഞ്ഞ ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്തതാണെന്ന് ഉദയ് വ്യക്തമാക്കി. മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ വൈറ്റ് എന്ന സിനിമയുടെ സംവിധായകനാണ് ഉദയ് അനന്തൻ. ആഷിഖ് അബു വൈറസ് എന്ന ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ താൻ ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചതാണെന്നും ഉദയ് പറയുന്നു.

സിനിമയുടെ പേരും കഥയും ഒന്നാണെന്ന് ചൂണ്ടിക്കാട്ടി ഫെഫ്കയ്ക്ക് കത്തയച്ചിരുന്നു. ഇതേതുടർന്ന്, ചിത്രത്തിന്റെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഫെഫ്ക ആഷിക്ക് അബുവിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ആഷിഖ് അബു ഇതിനു മറുപടി നൽകിയിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :