സായ്കുമാർ എവിടെ? ഈ മാറ്റിനിർത്തലിനു പിന്നിൽ?

എവിടെപ്പോയി സായ്‌കുമാർ? മലയാള സിനിമ അദ്ദേഹത്തെ മറന്നോ?

എസ് ഹർഷ| Last Updated: ചൊവ്വ, 21 നവം‌ബര്‍ 2017 (11:55 IST)
മലയാള സിനിമയിൽ വില്ലനായും നായകനായും കോമഡി കഥാപാത്രമായും ശക്തനായ നേതാവായുംസഹതാരമായും നിറഞ്ഞ് നിന്നിരുന്ന താരമാണ് സായ്‌കുമാർ. തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രത്തേയും അതിന്റെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ കഴിയുന്ന നടനാണ് സായ്‌കുമാർ. സിനിമയിൽ തലയുയർത്തി നിന്നിരുന്ന സായ്‌കുമാറിനെ ഇപ്പോൾ കാണാനില്ലെന്നാണ് ആരാധകരുടെ വിഷമം.

ഒരു ബാലതാരമായി വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീടും വർഷങ്ങൾ വേണ്ടിവന്നു നടനായി അവതരിക്കാൻ. 1989ൽ റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രത്തിൽ ഒന്നായി അഭിനയിച്ചു. അതായിരുന്നു സായ്കുമാറിന്റെ ശരിക്കുമുള്ള തുടക്കമെന്ന് പറയാം.

പിന്നീട് വന്ന ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. കഴിഞ്ഞ 20 വർഷത്തിൽ അധികമായി മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സായ്‌കുമാർ അവസാനമായി ചെയ്ത ശക്തമായ കഥാപാത്രം 'എന്നു നിന്റെ മൊയ്തീനിലെ' പൃഥ്വിരാജിന്റെ അച്ഛൻ വേഷമായിരുന്നു. അതിനുശേഷം ദിലീപിന്റെ രാമലീലയിലും മമ്മൂട്ടിയുടെ പുത്തൻപണത്തിലും ചെറിയ വേഷങ്ങൾ ചെയ്തു.

കഴിഞ്ഞ രണ്ടു വർഷമായി മലയാള ഈ താരത്തെ ഉപേക്ഷിച്ച മട്ടാണ്. വേണ്ടത്ര പ്രാധാന്യം നൽകാതെ മാറ്റിനിർത്തപ്പെട്ടിരിയ്ക്കുകയാണ് സായ്കുമാറെന്ന് സോഷ്യൽ മീഡിയ പറയുന്നുണ്ട്. പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാകാത്ത മികച്ച കഥാപാത്രങ്ങളെ നൽകിയ സായ്കുമാർ ശക്തമായ രീതിയിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :