റിട്ട. അധ്യാപികയെ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിനും ഗുരുതര പരുക്ക്

മധ്യവയസ്കയെ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി

കാസര്‍ഗോഡ്| സജിത്ത്| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2017 (10:26 IST)
മോഷ്ടാക്കളുടെ ആക്രമണത്തില്‍ റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം. കാസർഗോഡ് ചീമേനി സ്വദേശി പി.വി. ജാനകിയാണ് മരിച്ചത്. ഭർത്താവ് കൃഷ്ണനെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവരുടെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ രണ്ടുപേരേയും കെട്ടിയിട്ട് കഴുത്തറുക്കുകയായിരുന്നു. ജാനകി അണിഞ്ഞിരുന്ന മാല, വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, 50,000 രൂപ എന്നിവ മോഷ്ടാക്കള്‍ കവര്‍ന്നതായും പൊലീസ് അറിയിച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :