സ്‌കൂള്‍ വിദാര്‍ഥിനിയെ പീഡിപ്പിച്ച കപ്യാരും സുഹൃത്തും അറസ്‌റ്റില്‍ - സംഭവം കണ്ണൂരില്‍

സ്‌കൂള്‍ വിദാര്‍ഥിനിയെ പീഡിപ്പിച്ച കപ്യാരും സുഹൃത്തും അറസ്‌റ്റില്‍ - സംഭവം കണ്ണൂരില്‍

 Rape case , police , arrest , പീഡനം , ഫെർണാണ്ടസ് , പെണ്‍കുട്ടി , കപ്യാര്‍
കണ്ണൂർ| jibin| Last Modified ശനി, 10 നവം‌ബര്‍ 2018 (14:54 IST)
സ്‌കൂള്‍ വിദാര്‍ഥിനിയെ പീഡിപ്പിച്ച കപ്യാരും സുഹൃത്തും അറസ്‌റ്റില്‍. പഴയങ്ങാടിക്കു സമീപമുള്ള ദേവാലയത്തിലെ കപ്യാർ സ്‌റ്റാന്‍‌ലി ഫെർണാണ്ടസ് (58), സുഹൃത്തായ റെജിനോൾഡ് സിഗ്നി (63) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാസമാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് വരുകയായിരുന്ന പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ വാടിക്കലിലെ നഴ്സറിക്ക് സമീപം വച്ചു സ്റ്റാൻലിയും റെജിനോൾഡും ചേർന്നു പീഡിപ്പിക്കുകയായിരുന്നു.

പീഡനം നടന്ന വിവരം കുട്ടി മാതാപിതാക്കളോട് വ്യക്തമാക്കിയതോടെയാണ് പൊലീസില്‍ നല്‍കിയത്. കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

പഴയങ്ങാടി എസ്ഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :