റേ​ഷ​ൻ കു​റ​ഞ്ഞത് ചോദ്യം ചെയ്‌തു; എ​ഴു​പ​ത്ത​ഞ്ചു​കാ​രി​യെ ക​ട​യു​ട​മ ത​ല്ലി​ക്കൊ​ന്നു

റേ​ഷ​ൻ കു​റ​ഞ്ഞത് ചോദ്യം ചെയ്‌തു; എ​ഴു​പ​ത്ത​ഞ്ചു​കാ​രി​യെ ക​ട​യു​ട​മ ത​ല്ലി​ക്കൊ​ന്നു

 Murder , police , arrest , kill , Aasi , ഉ​ത്ത​ർ​പ്ര​ദേശ് , റേ​ഷ​ൻ , ആസി , ത​ല്ലി​ക്കൊ​ന്നു , പൊലീസ്
ഫി​റോ​സാ​ബാ​ദ്| jibin| Last Modified ശനി, 7 ഏപ്രില്‍ 2018 (19:24 IST)
കു​റ​ഞ്ഞു​പോ​യെന്ന് പറഞ്ഞ എ​ഴു​പ​ത്ത​ഞ്ചു​കാ​രി​യെ ക​ട​യു​ട​മ ത​ല്ലി​ക്കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫി​റോ​സാ​ബാ​ദി​ലാ​ണ് നാടിനെ നടുക്കിയ സംഭവം. ആസി എന്ന വ​യോ​ധി​ക​യാണ് കൊല്ലപ്പെട്ടത്. കേസ് രജിസ്‌റ്റര്‍ പൊലീസ് മൂ​ന്നു പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.

ശനിയാഴ്‌ച കടയില്‍ നിന്നും റേഷന്‍ വാങ്ങിയതിനെ ചൊല്ലിയാണ് ആസി കടയുടമയുമായി തര്‍ക്കമുണ്ടായത്. സാധനങ്ങള്‍ കുറവാണെന്നും ലഭിച്ചവയുടെ അളവ് വളരെ കുറവാണെന്നും ഇവര്‍ ആരോപിച്ചു.

ആസിയുടെ ആരോപണം നിഷേധിച്ച കടയുടമ ഇവരെ ക്രൂരമായി മര്‍ദ്ദിച്ചു. അവശയായി വീണ ഇവര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയും ചെയ്‌തുവെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ ആരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, ക​ട​യു​ട​മ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ന​സീ​ർ, ഷ​മീം, ജാ​നു എ​ന്നി​വ​രാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​വ​ർ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :